ഓസ്‌ട്രേലിയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ജന്‍മനാട്ടിലെത്തിയ ജിന്‍സണ്‍ ആന്റോ ചാള്‍സിന് ഉജ്ജ്വലമായ സ്വീകരണം നല്‍കി.
ഇന്നലെ രാവിലെ ജിന്‍സണ്‍ മൂന്നിലവിലെ വീട്ടിലെത്തി. എം.പി.മാരായ ഫ്രാന്‍സീസ് ജോര്‍ജ്ജ്, ജിന്‍സന്റെ പിതൃസഹോദരന്‍ കൂടിയായ ആന്റോ ആന്റണി എം.പി, മാണി സി. കാപ്പന്‍ എം.എല്‍.എ., ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹറാ അബ്ദുള്‍ഖാദര്‍, കേരളാ കോണ്‍ഗ്രസ് (ജെ) സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ്, കേരള മുസ്ലീം ജമാ അത്ത് പ്രസിഡന്റും ഹജ്ജ് കമ്മറ്റി മെമ്പറുമായ പി.എ. മുഹമ്മദ് സക്കീര്‍, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, ഈരാറ്റുപേട്ട ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയും ഡി.സി.സി. സെക്രട്ടറിയുമായ അഡ്വ. ജോമോന്‍ ഐക്കര, യു.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ മജു പുളിക്കല്‍, സാബു പ്ലാത്തോട്ടം, ഹൈറേഞ്ച് എസ്.എന്‍.ഡി.പി. യൂണിയന്‍ ജന. സെക്രട്ടറി അഡ്വ. ജീരാജ്,
കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സുനില്‍ തേനമ്മാക്കല്‍, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, വ്യാപാരി വ്യവസായി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദര്‍, വ്യാപാരി വ്യവസായി കളത്തൂക്കടവ് യൂണിറ്റ് പ്രസിഡന്റ് ജോണ്‍സണ്‍ പാറയ്ക്കല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍വിന്‍ അലക്‌സ്, അഡ്വ. ജേക്കബ് അല്‍ഫോന്‍സ് ദാസ്, പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് താഴത്തേല്‍, ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍ നാസര്‍ വെള്ളാപ്പള്ളിപറമ്പിവ്, പയസ് തോമസ് ചൊവ്വാറ്റുകുന്നേല്‍ തുടങ്ങിയവരും നാട്ടുകാരും ജിന്‍സണെ സ്വീകരിക്കുവാനും ആശംസ അറിയിക്കുവാനും വീട്ടിലെത്തി.
മൂന്നാഴ്ചത്തെ സ്വകാര്യ സന്ദര്‍ശനത്തിനായാണ് ജിന്‍സണ്‍ ആന്റോ ചാള്‍സ് നാട്ടിലെത്തിയത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments