പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്.
പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണി ആയ വിവരം വീട്ടുകാർ അറിഞ്ഞത്.
തുടർന്ന് പോലീസിൽ അറിയിച്ചു. പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു. അന്വേഷണത്തിന് ശേഷം വിജയിയെ അറസ്റ്റു ചെയ്തു.
0 Comments