ഫ്യൂച്ചർ സ്റ്റാർസ് പദ്ധതി : ദന്തപരിശോധന ക്യാമ്പ് നടത്തി



അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ  ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ   കോട്ടയം ഗവൺമെന്റ് ദന്തൽ കോളേജിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്ക്  ദന്ത പരിശോധന ക്യാമ്പ്  ചേന്നാട് മരിയ ഗൊരെത്തി ഹൈസ്കൂളിൽ  നടത്തി. പദ്ധതിയുടെ ഉദ്ഘാടനം  പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിളിന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  നിർവഹിച്ചു. 


വാർഡ് മെമ്പർ ഷാന്റി തോമസ് , ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ  ഡോ. ആൻസി ജോസഫ്, സെക്രട്ടറി സുജ എം. ജി, പ്രോജക്ട് കോർഡിനേറ്റർ മാർട്ടിൻ ജെയിംസ്, ഡോ. മാത്യു കണമല, അഭിലാഷ് ജോസഫ്,  പി.പി.എം നൗഷാദ്, പ്രിയാ അഭിലാഷ്  സ്കൂൾ ഹെഡ്‌മിസ്ട്രസ് റവ.സി.സിസ്സി, പൊതുപ്രവർത്തകരായ ജോഷി മൂഴിയാങ്കൽ, ജോയി കിടങ്ങത്താഴെ, സണ്ണി വാവലാങ്കൽ, ആന്റണി അറയ്ക്കപ്പറമ്പിൽ, ടോമി പുറപ്പുഴ, തോമസ് തെക്കുംചേരിക്കുന്നേൽ  തുടങ്ങിയവർ പ്രസംഗിച്ചു. ഗവ.ഡെന്റൽ  കോളേജ് ടീം അംഗങ്ങളായ 
ഡോ. ബിന്ദു ദാസ്, ഡോ.രാഹുൽ രാജ്, ഡോ.വൃന്ദ ടി.വി,
ഡോ.എമിയ, ഡോ. അദീന തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.


കുട്ടികളുടെ ദന്താരോഗ്യം  സംരക്ഷിക്കുന്നതിനും, അവ സംബന്ധിച്ച്  ശരിയായ അവബോധം നൽകുന്നതിനും , ദന്തരോഗ നിർണ്ണയം നടത്തി തുടർന്ന്  ആവശ്യമുള്ളവർക്ക്  കോട്ടയം ദന്തൽ കോളേജിൽ  സൗജന്യമായി തുടർചികിത്സ നൽകുന്നതിനുമായി നടത്തിയ ഈ പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർ  കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും നയിച്ചു.


 കഴിഞ്ഞ മൂന്നു വർഷക്കാലമായി ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ  ഹൈസ്കൂൾ, ഹയർസെക്കൻഡറി,  കോളേജ് തലങ്ങളിലെ  വിദ്യാർത്ഥികൾക്കായി നടത്തിവരുന്നുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments