2025 ജനുവരി 26 ന് ഡെൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ നിന്നുള്ള രണ്ട് എൻ സി സി കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെട്ടു. എയിഡഡ് വിഭാഗം ബിക്കോം മൂന്നാം വർഷ വിദ്യാർത്ഥി കുരുവിള സെബാസ്റ്റ്യൻ , ബി എ പൊളിറ്റിക്സ്സ് മൂന്നാം വർഷ വിദ്യാർത്ഥിനി അൽഫോൻസാ അലക്സ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ആറുമാസമായി നടന്ന നിരന്തരമായ പരിശീലനത്തിലൂടെയും വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചുമാണ് ഇരുവരും റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡെൽഹിയിൽ റിപ്പബ്ലിക് ഡേ പരേഡിനോട് അനുബന്ധിച്ചുള്ള ക്യാംപിൽ പരിശീലനത്തിലാണ് ഇരുവരും.
0 Comments