മദ്യലഹരിയില്‍ വഴക്ക്; അതിഥി തൊഴിലാളിയെ തലക്ക് അടിച്ചു കൊലപെടുത്തി


ഇടുക്കി പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലക്ക് അടിച്ചു കൊലപെടുത്തി. അതിഥി തൊഴിലാളി ഈശ്വര്‍(23) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈശ്വറിനെ പ്രതി പ്രേം സിംഗ് തലക്ക് അടിച്ചു കൊലപെടുത്തുകയായിരുന്നു.


 മധ്യപ്രദേശ് സ്വദേശി പ്രേം സിംഗിനെ (45)പോലീസ് കസ്റ്റഡിയില്‍ എടുത്തു.  ശനിയാഴ്ച 12 മണിയോടെയാണ് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തമിഴ്‌നാട് തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി
 ബോഡിനായ്ക്കനൂരില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.


 പൂപ്പാറ തലകുളത്തെ തോട്ടത്തിലെ ജോലിക്കാരായിരുന്നു ഇരുവരും. ശാന്തന്‍പാറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.  





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments