ഏഴാച്ചേരി ഇടവകയിലെ എ.കെ സി.സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൂന്തോട്ടം മത്സരം വേറിട്ട അനുഭവമായി മാറി. വീടുകളിലെ ഉദ്യാനപാലനം അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഉദ്യാനം -ഭവനത്തിന് അലങ്കാരമെന്ന സന്ദേശവുമായി എ കെ സി സി വ്യത്യസ്തമായി ഒരു മത്സരം നടത്തി ശ്രദ്ധേയമായി .
ഇടവകയിൽ ആദ്യമായാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിച്ചത്. ഇക്കാലത്ത് പൂന്തോട്ട കൃഷിയോട് പുതിയ തലമുറയ്ക്ക് ആഭിമുഖ്യം ഉണ്ടാകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ധാരാളം കുടുംബങ്ങൾ പങ്കെടുത്തു. 150 ൽ പരം വൈവിധ്യമാർന്ന പൂച്ചെടികളുടെ ശേഖരം മത്സരത്തിൽ ഉണ്ടായിരുന്നു.
വിവിധ ഇനത്തിൽപ്പെട്ട നിരവധി ചെടികളെ നട്ടുവളർത്തി സംരക്ഷിക്കുന്ന ധാരാളം കുടുംബങ്ങൾ പുതുമ നിറഞ്ഞ പൂന്തോട്ടം മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു.
ജിൻസി അജോ തൂണുങ്കൾ, ജോസഫ് തോലന്മാക്കൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
മത്സര വിജയികൾക്ക് എ.കെ സി.സി രൂപത ഡയറക്ടർ റവ.ഫാ.ജോർജ് ഞാറക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
ഇടവക വികാരി ഫാ ലൂക്കോസ് കൊട്ടുകാപ്പള്ളി, ബിനോയ് പള്ളത്ത്, സജി പള്ളിയാരടിയിൽ,ജോമിഷ് നടയ്ക്കൽ,സതീഷ് ഐക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments