ഊരാളുങ്കൽ ഇടതു അയ്മനം പഞ്ചായത്ത് നിർമ്മിതി സ്റ്റേഡിയം ഉപയോഗശുന്യം :കോൺഗ്രസ് ഏകദിന സമരം
അയ്മനം, അഞ്ചു കോടിയുടെ ആന വിഴുങ്ങൽ നടത്തിയതിനും തദ്ദേശ ഭരണം പത്തു വർഷമായി തകർത്തതിനെതിരെയും നടപടി വേണമെന്ന് രാജീവ് ഗാന്ധി പഞ്ചായതീരാജ് കോട്ടയം ജില്ലാ ചെയർമാൻ എ കെ ചന്ദ്രമോഹൻ ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി പഞ്ചായതീരാജ് അയ്മനം മണ്ഡലം ചെയർമാൻ ബിജു ജേക്കബിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ ബിജു ജേക്കബ്, സുമപ്രകാശ്, ത്രേസ്യമ്മ ചാക്കോ എന്നിവർ പഞ്ചായത്ത് പടിക്കൽ നടത്തിയ ഏക ദിന ഉപവാസത്തിലും കോൺഗ്രസ് പ്രവർത്തകരുടെ അനുഭാവ സത്യാഗ്രഹത്തിലും പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ചന്ദ്രമോഹൻ.
ജോബിൻ ജേക്കബ്,ടോമി മണ്ഡപം, എം പി ദേവപ്രസാദ്,ഒളശ്ശ ആന്റണി, ലാവണ്യ ഷിജു, സക്കീർ തെങ്ങുംപള്ളി, അഗസ്റ്റിൻ ജോസഫ്, സോജി ആലുമ്പറമ്പിൽ, ആഷ്മി ബിനു, അംബിക പവിത്രൻ, ജെയിംസ് പാലത്തൂർ, സി പി വിശ്വനാഥൻ, ശിവരാജപണിക്കർ, ജേക്കബികുട്ടി, പി സി ഇട്ടി എന്നിവർ പ്രസംഗിച്ചു.
0 Comments