എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഡിബേറ്റ് കോമ്പറ്റീഷനിൽ അമലു സിബി, ഹന്ന ഷിനോജ് എന്നിവരടങ്ങിയ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി നിന്നുള്ള ടീം ഒന്നാം സ്ഥാനത്തിന് അർഹരായി. ദേവാമൃത കൃഷ്ണ, മൈഥിലി സുനിൽ എന്നിവരടങ്ങിയ പൂഞ്ഞാർ എസ് എം വി ഹൈസ്കൂളിൽ നിന്നുള്ള ടീമിന് രണ്ടാം സ്ഥാനവും, ഹന്ന സുനൈർ, ആസിയ സജീർ എന്നിവരടങ്ങിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ശ്രീ ശബരീശ കോളേജ് അസിസ്റ്റന്റ് മാനേജർ ഷൈലജ നാരായണൻ അധ്യക്ഷത വഹിച്ചു.
ജോർജുകുട്ടി ആഗസ്തി, പ്രൊഫ. ബിനോ.പി ജോസ്, അനിത ടീച്ചർ, സ്വാതി ശിവൻ, ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് സെക്രട്ടറി സുജ എംജി , എക്സിക്യൂട്ടീവ് അംഗങ്ങളായ എലിസബത്ത് തോമസ്, ഇബ്രാഹിംകുട്ടി, ആർ.ധർമ്മകീർത്തി , പിപിഎം നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ പരിഷ്കാരം ഇന്ത്യൻ ജനാധിപത്യത്തിന് ഗുണമോ ദോഷമോ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിബേറ്റ് കോമ്പറ്റീഷൻ നടന്നത്. മത്സരത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 15 സ്കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുത്തു. ഒന്നാം സമ്മാനാർഹരായ ടീമിന് 5000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും നൽകി. രണ്ടാം സമ്മാനർഹരായ ടീമിന് 3000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും,മൂന്നാം സമ്മാനാർഹരായ ടീമിന് 1500 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും നൽകി.
0 Comments