ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് ഒരുക്കങ്ങളായി.



ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് ഒരുക്കങ്ങളായി. ഇന്നലെ ക്ഷേത്രസന്നിധിയില്‍ ഉത്സവ നോട്ടീസ് പ്രകാശനവും ഉത്സവ നിധി ശേഖരണ ഉദ്ഘാടനവും നടന്നു.

മല്ലികശ്ശേരി ഈട്ടിക്കല്‍ ഇ.കെ. രാജൻഫണ്ട് സമർപ്പണ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രയോഗം പ്രസിഡൻ്റ് ഷാജി മുകളേൽ ആദ്യ ഫണ്ട് ഏറ്റുവാങ്ങി.  ദേവസ്വം ഭാരവാഹികളായ എം.എന്‍. ഷാജി മുകളേല്‍, സുരേഷ് ഇട്ടിക്കുന്നേല്‍, എൻ. കെ. ലവൻ , കണ്ണൻ ഇടപ്പാടി
മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികള്‍ എന്നിവര്‍ ചേര്‍ന്ന് നോട്ടീസ് പ്രകാശനം നിര്‍വ്വഹിച്ചു. ഇ.കെ. രാജൻ ഈട്ടിക്കൽ
നോട്ടീസ് ഏറ്റുവാങ്ങി

ഫെബ്രുവരി 6-നാണ് ഉത്സവ കൊടിയേറ്റ്. 11-ാം തീയതി ആറാട്ടുത്സവം നടക്കും. 
 

 

6-ാം തീയതി രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 8.30 ന് ഗുരുദേവ കൃതികളുടെ പാരായണം, 9 ന് ഗുരുദേവന് കലശാഭിഷേകം, വിശേഷാല്‍ ഗുരുപൂജ, സുബ്രഹ്മണ്യ സ്വാമിക്ക് ശതകലശം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന. രാത്രി 7 നും 7.30നും മധ്യേ തന്ത്രി ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, അഡ്വ. രതീഷ് ശശി, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും. ചടങ്ങില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും. 7.30 ന് തിരുവരങ്ങില്‍ തിരിതെളിക്കല്‍. 8 ന് വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ആലപ്പുഴ റെയ്ബാന്‍ സൂപ്പര്‍ഹിറ്റ്‌സിന്റെ ഗാനമേള.

7-ാം തീയതി രാവിലെ 5.30 ന് മഹാഗണപതിഹോമം, ഗുരുപൂജ, ശിവപൂജ, 9 ന് കാഴ്ചശ്രീബലി, പല്ലക്കിലെഴുന്നള്ളത്ത്, 9.30 ന് കലശം, കലശാഭിഷേകം, 10 ന് ആത്മോപദേശ ശതകം പാരായണം, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന.

8-ാം തീയതി 5.30 ന് മഹാഗണപതിഹോമം, ഗുരുപൂജ, ശിവപൂജ, 8.30 ന് ശിവശതകം പാരായണം, 9 ന് കാഴ്ചശ്രീബലി, പല്ലക്കിലെഴുന്നള്ളത്ത്, 9.30 ന് കലശം, കലശാഭിഷേകം, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന, 6 ന് കാഴ്ചശ്രീബലി രഥത്തില്‍, 7 ന് തിരുവാതിരകളി, ദീപാരാധന, ദീപക്കാഴ്ച, 7.15 വിളക്കിനെഴുന്നള്ളത്ത് രഥത്തില്‍, 8 ന് ബാലെ

9-ാം തീയതി 5.30 ന് മഹാഗണപതിഹോമം, ഗുരുപൂജ, ശിവപൂജ, 9.30 ന് ഉത്സവബലി, 10 ന് കണ്ണൂര്‍ വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30 ന് ഭജന, 6 ന് കാഴ്ചശ്രീബലി രഥത്തില്‍, 7 ന് തിരുവാതിരകളി, ദീപാരാധന, ദീപക്കാഴ്ച, 8 ന് വയലിന്‍ ഫ്യൂഷന്‍.

10-ാം തീയതിയാണ് പള്ളിവേട്ട ഉത്സവം. രാവിലെ 9 ന് കാഴ്ചശ്രീബലി, പറയെടുപ്പ്, 9.30 ന് കലശപൂജ, ഗുരുദേവന് പഞ്ചവിംശതി കലശം, കലശാഭിഷേകം, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന, 6 ന് കാഴ്ചശ്രീബലി, പറയെടുപ്പ്, 6.45 ന് ദീപാരാധന, ദീപക്കാഴ്ച, 7 ന് ഡാന്‍സ്, തിരുവാതിരകളി, 8 ന് നാടകം, 10.30 ന് പള്ളിനായാട്ട് പുറപ്പാട്, 11 ന് പള്ളിക്കുറുപ്പ്.

11-ാം തീയതി ആറാട്ടുത്സവം. രാവിലെ 6 ന് മഹാഗണപതിഹോമം, 10 ന് ഹൃദയജപലഹരി, 11 മുതല്‍ ഇടമറ്റം, മൂന്നാംതോട്, മല്ലികശ്ശേരി, ഇടപ്പാടി, കീഴമ്പാറ, അമ്പാറ, പാലാ ടൗണ്‍ തുടങ്ങിയ ശാഖകളില്‍ നിന്നും കാവടി വരവ്, തുടര്‍ന്ന് കാവടിയഭിഷേകം, 12 ന് പാലാ കെ.ആര്‍. മണിയുടെ ഓട്ടന്‍തുള്ളല്‍, 12.30 മുതല്‍ മഹാപ്രസാദമൂട്ട്, 3.30 ന് കൊടിയിറക്ക്, കൊടിമരച്ചുവട്ടില്‍ പറയെടുപ്പ്, 6 ന് വിലങ്ങുപാറ കടവില്‍ ആറാട്ട്, ആറാട്ട് സദ്യ, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രകവാടത്തില്‍ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം, ഇറക്കിപ്പൂജ, ദീപാരാധന, പറയെടുപ്പ്, ഭരണങ്ങാനം ടൗണ്‍ കാണിക്കമണ്ഡപത്തില്‍ ആറാട്ട് വരവേല്പ്, പാണ്ടിമേളം, ദേശതാലപ്പൊലി, ഇടപ്പാടി കവലയില്‍ വഴനേക്കാവ് ദേവസ്വം വക സ്വീകരണം, ആറാട്ട് വരവ്, ആറാട്ട് വിളക്ക്, വലിയ കാണിക്ക, കൊടുക്കീഴില്‍ പറയെടുപ്പ്, 6.30 ന് വേദിയില്‍ ഡാന്‍സും തിരുവാതിരകളിയും, 8 ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments