സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് കോട്ടയം ജില്ലാ ലീഗൽ സെല്ലിലെ എസ്.ഐ എം.എസ് ഗോപകുമാർ അർഹനായി. വാഴൂർ സ്വദേശിയായ ഗോപകുമാർ 2017 - ൽ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, 2021- ൽ ബാഡ്ജ് ഓഫ് ഓണർ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം നിലവിൽ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ലീഗൽ സെൽ സബ്ബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ചു വരികയാണ്.
0 Comments