"ലോകമെ തറവാട്" എന്ന ഹിന്ദുവിൻ്റെ ജീവിതചര്യയിലെ സഹിഷ്ണുതയാണ് ഇവിടെ സെക്കുലറിസംനിലനിൽക്കുന്നതെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്.32-ാമത് മീനച്ചിൽ നന്ദീതട ഹിന്ദു മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവേകാനന്ദന്റെ നാട്ടിലാണ് ഞാൻ സേവനം അനുഷ്ഠിക്കുന്നത്.
പ്രതികരിക്കേണ്ട അവസരത്തിൽ പ്രതികരിക്കണം.ഭാരതം എന്ന രഥം തകരാതിരിക്കുന്നെങ്കിൽ അതിന് കാരണം ആ രഥത്തിൽ ധീരനായ നരേന്ദ്രനുണ്ട് അതാണ്.
കർമ്മം ചെയ്യാനാണ് ഭഗവാൻ ശ്രീകൃഷ്ണൻ നമ്മോട് പറഞ്ഞിരിക്കുന്നത്.
ധർമ്മച്യുതിയിലേയ്ക്ക് പതിക്കാതിരിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. സേവാഭാരതി യുടെ പുതിയ ആംബുലൻസിന്റെ ഉദ്ഘാടനവും ഫ്ലാഷ്ലൈറ്റ്
തെളിയിച്ച് അദ്ദേഹം നിർവ്വഹിച്ചു. അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി. അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ്, നടനും സാഹിത്യകാരനുമായ നന്ദകിഷോർ തൃശൂർ,ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ.നമ്പൂതിരി, ഡോ. എൻ.കെ. മഹാദേവൻ,
അഡ്വ.ജി.അനീഷ് തുടങിയവർ സംസാരിച്ചു.
0 Comments