"മോളെ മുതലാളി പറഞ്ഞു പൈസ തരാൻ....... പാലായിലും ഈരാറ്റുപേട്ടയിലും ചങ്ങനാശ്ശേരിയിലുമൊക്കെ "ഇറക്കിയ " നമ്പരുമായി കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിൽ എത്തിയ വിരുതൻ "പണി പൊളിഞ്ഞെന്നു " കണ്ടപ്പോൾ ഓടി രക്ഷപ്പെടുന്നു ..... സി.സി. ടി.വി. ദൃശ്യങ്ങൾ സംഭാഷണ സഹിതം ഈ വാർത്തയോടൊപ്പം


"മോളെ മുതലാളി പറഞ്ഞു പൈസ തരാൻ....... പാലായിലും ഈരാറ്റുപേട്ടയിലും ചങ്ങനാശ്ശേരിയിലുമൊക്കെ "ഇറക്കിയ " നമ്പരുമായി കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിൽ എത്തിയ വിരുതൻ "പണി പൊളിഞ്ഞെന്നു " കണ്ടപ്പോൾ ഓടി രക്ഷപ്പെടുന്നു .....

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളിയിൽ വ്യാപാര സ്ഥാപനത്തിൽ  മോഷണ ശ്രമം. കടയിൽ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക്
ലേഡീസ്റ്റാഫ് മാത്രം ഉള്ള സമയത്ത് മാസ്ക് ധരിച്ച് വന്ന ആളാണ് മോഷണ ശ്രമം നടത്തിയത്.

സി.സി. ടി.വി. ദൃശ്യം  ഇവിടെ കാണാം..👇


    കടയിൽ വന്ന് ഉടമസ്ഥനെ ഫോൺ വിളിക്കുകയാണെന്നും, പണം തൻ്റെ കയ്യിൽ തരാൻ പറഞ്ഞെന്നും സ്റ്റാഫിനെ തെറ്റിധരിപ്പിച്ചാണ് മോഷണശ്രമം നടത്തിയത്.
സ്ഥാപനത്തിലെ സ്റ്റാഫ് ഉടമസ്ഥനെ വിളിച്ച് ചോദിച്ചിട്ട് പണം തരാമെന്ന് പഞ്ഞപ്പോൾ  വിളിക്കണ്ട എന്ന് മോഷ്ടാവ് വിലക്കി 
എങ്കിലും സ്റ്റാഫ് ഉടമസ്ഥനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ മോഷ്ടാവ് സ്ഥാപനത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments