ചക്കാമ്പുഴ പള്ളിയിൽ ലോരേത്ത് മാതാവിൻറെ തിരുനാളിന് കൊടിയേറി.


 ചക്കാമ്പുഴ ലോരേത്തുമാതാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലോരേ ത്ത് മാതാവിന്റെ തിരുനാളിന്  കൊടിയേറി. ഇടവക വികാരി റവ ഫാ ജോസഫ്‌ വെട്ടത്തേലാണ് തിരുനാളിൻ്റെ കൊടിയേറ്റു കർമ്മം നിർവഹിച്ചത്. 


4.15 ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് കിഴതടിയൂർ പള്ളി വികാരി റവ.ഡോ തോമസ് പുന്നത്താനം മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് മരിച്ചു പോയ ഇടവകാഗംങ്ങൾക്കായി സിമിത്തേരിയിൽ പ്രത്യേക പ്രാർത്ഥനയും നടന്നു.


ഏഴിന് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന മെഗാ ഷോയും നടന്നു. ജനുവരി 12 ഞായറാഴ്ച പ്രധാന തിരുനാൾ നടക്കും. വൈകിട്ട് നാലുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മണ്ണക്കനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ സ്ക്കറിയാ മലമാക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. അറിന് ചക്കാമ്പുഴ കപ്പേളയിലേക്ക് പ്രദക്ഷിണം നടക്കും. 


എട്ടിന് ചക്കാമ്പുഴ ആശുപത്രി  കവലയിൽ ഫാ ജോസഫ് മൈലം പറമ്പിൽ സന്ദേശം നൽകും. ജനുവരി 11 ശനിയാഴ്ച വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ മാത്യു കവളംമാക്കൽ മുഖ്യകർമ്മികത്വം വഹിക്കും.തുടർന്ന് ആശുപത്രി ജംഗ്ഷനിലേക്ക് ജപമാലപ്രദക്ഷിണവും വൈകിട്ട് എട്ടിന് സ്നേഹവിരുന്നും നടക്കും.തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടാവും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments