കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട് തൊടുപുഴ എന്‍ഡിപിഎസ് കോടതി

 

കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട് എന്‍ഡിപിഎസ് കോടതി. 2018 ഡിസംബര്‍ 12ന് മുറിഞ്ഞ പുഴ ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപത്തുവച്ചാണ് ഇരുവരെയും പിടികൂടിയത്. പരിശോധനയില്‍ ഡ്രൈവിംഗ് സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 1.65 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തെന്നാണ് കേസ്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഒന്നു മുതല്‍ അഞ്ചുവരെ സാക്ഷികളെ വിസ്തരിക്കുകയും മൂന്ന് തൊണ്ടിമുതലുകളും 25 പ്രമാണങ്ങളും ഹാജരാക്കുകയും ചെയതിരുന്നു.


 എന്നാല്‍ പ്രതികള്‍ക്കെതിരായ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കുന്നതിന് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജ് ഹരികുമാര്‍ കണ്ടെത്തി.


 ഇതിന്റെ അടിസ്ഥാനത്തില്‍ കോഴഞ്ചേരി സ്വദേശികളായ ഒന്നാംപ്രതി രതീഷ്, രണ്ടാംപ്രതി വൈശാഖ് എന്നിവരെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ എന്‍.എസ്. രാധാകൃഷ്ണന്‍, ടി.ജി. രാകേഷ്, വി.വി. അനീഷ് എന്നിവര്‍ ഹാജരായി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments