പാലാ കത്തീഡ്രലിൽ ഭക്തിസാന്ദ്രമായി മലയുന്ത് പ്രദക്ഷിണം

പാലാ കത്തീഡ്രലിൽ ഭക്തിസാന്ദ്രമായി മലയുന്ത് പ്രദക്ഷിണം
 
സ്വന്തം ലേഖകൻ

പാലാ കത്തീഡ്രലില്‍ രാക്കുളിതിരുനാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം ഭക്തിസാന്ദ്രമായി. 
ഒന്നര ടണ്ണിലേറെ ഭാരമുള്ള മല കിഴതടിയൂര്‍ കരക്കാരുടെ കരങ്ങളില്‍ പൊങ്ങിക്കിടന്ന് മുന്നോട്ടും പിന്നോട്ടും നീങ്ങുന്നത് നയനമനോഹരമായി. 


പുല്‍ക്കൂടിന്റെ പ്രതീകമായ മലയില്‍ ഉണ്ണീശോയും വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകാമറിയവും മാലാഖാമാരും മൂന്നു രാജാക്കന്മാരും ഇടയന്മാരും ആടുകളും മൃഗങ്ങളും പൂജരാജാക്കന്മാര്‍ക്ക് വഴികാട്ടിയായ നക്ഷത്രവുമൊക്കെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.  


ഇന്ന് രാവിലെ പത്തിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.
തിരുക്കര്‍മ്മങ്ങളിലും മലയുന്ത് പ്രദക്ഷിണത്തിലും ആയിരങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. 


വികാരി റവ.ഡോ.ജോസ് കാക്കല്ലില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍, ഫാ.ജോര്‍ജ് ഒഴുകയില്‍, ഫാ.സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍, കൈക്കാരന്മാരായ ജോസ് എബ്രാഹം പന്തനാനിയില്‍, ജോര്‍ജ് ജോസപ് മേനാംപറമ്പില്‍, സെബാസ്റ്റ്യന്‍ തോമസ് മാടയ്ക്കല്‍, ബേബി വര്‍ഗീസ് ആലപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments