കർഷക സമരത്തിന് ഐക്യദാർഢ്യം: ധർണ്ണ നടത്തി

 ഒരു വർഷം നീണ്ടുനിന്ന കർഷക സമരം അവസാനിപ്പിക്കാൻ 2021-ൽ പ്രധാനമന്ത്രി നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കാതെ വന്നതിനെതിരെ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ തുടർച്ചയായി ഭരണാധികാരികൾ കണ്ടില്ലന്നു നടിക്കുന്ന സാഹചര്യത്തിൽ സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജീത് സിംഗ് ദല്ലേ വാൾ കഴിഞ്ഞ നവം 26 മുതൽ നടത്തിവരുന്നഅനിശ്ചിതകാല ഉപവാസം സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് വിവിധ കർഷക സംഘടകളുടെ നേതൃത്വത്തിൽ അരുവിത്തുറ പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി. 


ധർണ്ണ നൂറ് വയസ്സുള്ള കർഷക നേതാവ് സഖറിയാസ് തുടിപ്പാറ ഉദ്ഘാടനം ചെയ്തു. ജോയി വാളിപ്ലാക്കൽ, വി.എം അബ്ദുള്ളാ ഖാൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ,ജോഷി താന്നിക്കൽ, ജോൺസ്സൺ പാറയ്ക്കൽ, അപ്പച്ചൻ തെള്ളിയിൽ, റോജർ ഇടയോടിയിൽ , ഉണ്ണിക്കുഞ്ഞ് വെള്ളുകുന്നേൽ, ടോമിച്ചൻ ഐക്കര, തുടങ്ങിയവർ പ്രസംഗിച്ചു. 


ജഗജിത്ദല്ലേ വാളിൻ്റെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സഖറിയാസ് തുടിപ്പാറ പറഞ്ഞു. കാർഷികകടങ്ങൾ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments