പണവും മൊബൈൽഫോണും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.


നാഗമ്പടം ബസ്റ്റാൻഡിനുള്ളിൽ നിന്നും അന്യസംസ്ഥാന സ്വദേശിയുടെ പണവും മൊബൈൽഫോണും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാന്നില ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ ബിജുമോൻ കെ.കെ (45) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി നാഗമ്പടം സ്റ്റാൻഡിനുള്ളിലെ ബെഞ്ചിൽ കിടന്നു മയങ്ങുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും, പോക്കറ്റിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മൊബൈൽ ഫോൺ  ഇയാൾ വിറ്റ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments