കിടങ്ങൂർ ശിവപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 11, 12 തീയതികളിൽ നടക്കും. 11 ന് രാവിലെ 5.15ന് അഭിഷേകം, 5.30ന് ഗണപതിഹോമം, 6.30ന് ഉഷ:പൂജ, 7.30 ന് ധാര, 8 ന് ചതുർ ശുദ്ധി, 8.30 ന് പഞ്ചഗം, പഞ്ചഗവ്യം, 9 ന് കലശാഭിഷേകം, 9.30 ന് സർപ്പപൂജ - നൂറുംപാലും, 10.30 ന് ഉച്ചപൂജ. വൈകിട്ട് 6.30ന് പ്രാസാദശുദ്ധി ക്രിയകൾ, 7 ന് ഭഗവത് സേവ, പ്രധാന ഉത്സവ ദിനമായ 12 ന് രാവിലെ 5.15 ന് അഭിഷേകം, 5.30ന് ഗണപതിഹോമം, 6.30ന് ഉഷ:പൂജ, 7.30 ന് ധാര, 8 ന് നവകം, കലശപൂജ, 9.30 ന് കലശാഭിഷേകം - 108 കുടം അഭിഷേകം തുടർന്ന് വിശേഷാൽപൂജ, സർപ്പപൂജ, 12 ന് പ്രസാദമൂട്ട്.
വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര - ചെമ്പകശ്ശേരിൽ ഗംഗാധരൻ്റെ ഭവനത്തിൽ നിന്നും ക്ഷേത്രത്തിലേക്ക്.തുടർന്ന് ദീപാരാധന, 6.45 ന് പുഷ്പാഭിഷേകം.
ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പാലാ മോഹനൻ തന്ത്രി, മേൽശാന്തി അനീഷ് വടക്കേടം എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
0 Comments