ഒരു പതിറ്റാണ്ടു നീണ്ടു നിന്ന പിണക്കം മറന്ന് എന്‍.എസ്.എസും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒന്നിക്കുന്നതിന് വേദിയായ മന്നം ജയന്തി സമ്മേളന വേദി. വേദിയില്‍ പണിക്കവും പിഭവങ്ങളും മറന്നു രണ്ടു പേരും പരസ്പരം പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തു.
ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എന്‍.എസ്.എസ് ആണെന്നും ആര് വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ പറ്റാത്തതാണ് ആ ബന്ധമെന്നു മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 148 -ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജീവിതത്തിലെ ഏറ്റവും അഭിമാനമായി കാണുന്ന മുഹൂര്‍ത്തമാണിതെന്നും ഉദ്ഘാടകനായി അവസരം നല്‍കിയതിന് എന്‍എസ്എസിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളം ഇന്ത്യയ്ക്കു സംഭാവന ചെയ്ത മഹാപുരുഷന്മാരില്‍ അഗ്രഗണ്യനും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയുമാണു മന്നത്തുപത്മനാഭനെന്ന് അദ്ദേഹം പറഞ്ഞു.ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എന്‍.എസ്.എസ് ആണ്. പ്രീഡിഗ്രി അഡ്മിഷന്‍ മുതല്‍ തുടങ്ങിയതാണ് ഇത്. ആര് വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ പറ്റാത്തതാണ് ആ ബന്ധം"."കേരളീയ സമൂഹത്തെ പരിഷ്‌കരണത്തിന്റെ പാതയിലേക്കു നയിച്ച മന്നത്ത് പത്മനാഭന്‍ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ്. ഇന്നും ആവശ്യമായ ഘട്ടങ്ങള്‍ എല്ലാം സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തുന്നു".ശബരിമല വിഷയം ഉണ്ടായപ്പോള്‍ മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ ഇന്നത്തെ എന്‍.എസ്.എസ് നേതൃത്വം സഞ്ചരിച്ചു. നാമജപയാത്രയടക്കം നടത്തി വിശ്വാസികളുടെ അവകാശം നേടിയെടുക്കാന്‍ നടത്തിയ ശ്രമം എന്നും ജനങ്ങള്‍ ഓര്‍ക്കുന്നതാണ്മതനിരപേക്ഷതയില്‍ കുലീനവും ശ്രേഷ്ഠവുമായ ഒരു ബ്രാന്‍ഡ് ആണ് എന്‍.എസ്.എസ്. മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടിയുടെ അദൃശ്യമായ ഒന്നു സുകുമാരന്‍ നായരുടെ കയ്യിലുണ്ട്.
എന്‍.എസ്.എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതായിരുന്നു മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടി. സമുദായങ്ങള്‍ തമ്മില്‍ തല്ലണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്‍എസ്എസിനോട് നീരസമുണ്ടാകാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയെ സമ്മേളനത്തെ സമ്മേളനത്തിലേക്കു ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്നതുകൊണ്ടല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു എന്തെങ്കിലും നേട്ടം ഉണ്ടാക്കമോയെന്ന് ഉദ്ദേശിച്ചിട്ടുമല്ലെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.രമേശ് ചെന്നിത്തല കളിച്ചു നടന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണ്. അവിടെ ഞങ്ങള്‍ രാഷ്ട്രീയം നോക്കിയില്ല. എന്‍.എസ്.എസിന്റെ പുത്രനാണു ചെന്നിത്തല, വേറൊരു പുത്രന്‍ കമ്മ്യൂണിസ്റ്റ് വേദിയില്‍ ഇരിക്കുന്ന ആളാണ്.. കെ.ബി. ഗണേഷ്‌കുമാര്‍.അവര്‍ക്കു മാത്രമല്ല, എല്ലാ നായന്‍മാര്‍ക്കും ഇഷ്ടമുള്ള രാഷ്ട്രീയത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അവരോട് കുടുംബം മറക്കരുതെന്നു മാത്രമേ എന്‍.എസ്.എസിനു പറയാനുള്ളൂ. എന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. പിണക്കം മറന്ന് എന്‍എസ്എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്കു ക്ഷണിച്ചത് വലിയ ചര്‍ച്ചയായിരുന്നുഎന്‍.എസ്.എസിന്റെ പിന്തുണ രമേശ് ചെന്നിത്തലയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള റീ എന്‍ട്രി കൂടിയായാണ് വിയിരുത്തപ്പെടുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിഞ്ഞ ചെന്നിത്തല കഴിഞ്ഞ കുറച്ചു നാളുകളായി ദേശീയ രാഷ്ട്രീയത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരം പല സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ചുമതലയും ഇക്കാലയവളില്‍ ചെന്നിത്തല നിര്‍വഹിച്ചിട്ടുണ്ട്.
0 Comments