കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. ആര്‍ എല്‍ വി രാമകൃഷ്ണനെ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചു. ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനം കേരള കലാമണ്ഡലം എടുത്തത്.
ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ആര്‍ എല്‍ വി രാമകൃഷ്ണന്റെ നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്.
കഴിഞ്ഞ വര്‍ഷം കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍വെച്ച് ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു. ഇതിനുള്ള അവസസരം ലഭിക്കുന്ന ആദ്യ പുരുഷന്‍ ആയിരുന്നു അദ്ദേഹം. കലാമണ്ഡലത്തില്‍ നിന്ന് തന്നെയുള്ള ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു ആര്‍.എല്‍.വി. രാമകൃഷ്ണന്‍
0 Comments