പാളയം പള്ളിയിൽ വി ഫ്രാൻസിസ് സേവ്യറിൻറെ തിരുനാൾ .


സെന്റ്. മൈക്കിൾസ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ജനുവരി 10 ,11, 12 തീയതികളിൽ നടക്കും .10ന്  വൈകുന്നേരം 5. 45ന് പാലാ രൂപത വികാരി ജനറാൾ മോൺ .ജോസഫ് കണിയോടിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് കൊടിയേറ്റും.7.15ന് ഇടവക ദിനാചരണവും തുടർന്ന്  സ്നേഹവിരുന്നും നടക്കും . 11ന് രാവിലെ 6 30ന് വി. കുർബാന, നൊവേന. ഫാദർ ഷിബു പേഴും തോട്ടത്തിൽ. 


വൈകുന്നേരം 6ന് സെൻറ് ജോർജ് കുരിശുപള്ളിയിൽ പ്രസംഗം, ലദീഞ്  ഫാദർ മാത്യു കന്നു വെട്ടിയേൽ, 6 .20ന് പള്ളിയിലേക്ക് പ്രദക്ഷിണം, 8.30ന് സമാപന പ്രാർത്ഥന. തുടർന്ന് ബാൻഡ് മേളവും  50 കലാകാരന്മാർ ചേർന്ന് അവതരിപ്പിക്കുന്ന പാണ്ടിമേളവും. പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ ഏഴിന് വി.കുർബാന ഫാ.ദീപക് ഉഴുത്തുവാൽ, 9. 30ന് തിരുനാൾ കുർബാന, പ്രസംഗം എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറാൾ മോൺ.ജേക്കബ്. ജി പാലയ്ക്കാപ്പള്ളിൽ. 


 11ന് പ്രദക്ഷിണം. 12. 15ന് സമാപന പ്രാർത്ഥന. തുടർന്ന് ചെണ്ടമേളം, തമ്പോലം. വൈകുന്നേരം 6.30ന് പ്രശസ്ത പിന്നണിഗായകൻ കെജി മാർക്കോസ് നയിക്കുന്ന പാലാ മരിയസദനം കലാസമിതിയുടെ ഗാനമേളയും മെഗാ ഷോയും നടക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments