വേലകളി പരിശീലന നടനകലാ കേന്ദ്രത്തിന്റെ വാർഷികവും.... കേരള ഫ്ലോക് ലോർ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച പെരുമ്പാട്ട് നാരായണ കൈമളെ (കുഞ്ഞനിയൻ മാഷ് ) ആദരിക്കൽ ചടങ്ങും കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്കണത്തിൽ നടത്തി


കിടങ്ങൂർ ഏറത്തേടത്ത് കൊട്ടാരം ക്ഷേത്രത്തിന് കീഴിൽ  ക്ഷേത്രകലാരൂപമായ വേലകളിയുടെ പരിശീലന കേന്ദ്രം, നടനകലാ കേന്ദ്രം പ്രവർത്തിച്ചു വരുന്നു. ഈ കേന്ദ്രത്തിന്റെ 45 -)൦ വാർഷികവും, ഇപ്പോളത്തെ വേലകളി ആചാര്യനും , വേലകളി പരിശീലനത്തിന് കേരളം ഫ്ലോക് ലോർ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച  പെരുമ്പാട്ട്  നാരായണ കൈമളെ   (കുഞ്ഞനിയൻ മാഷ് ) ആദരിക്കൽ ചടങ്ങ് കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്കണത്തിൽ വച്ച് സമുചിതമായി നടന്നു .


കിടങ്ങൂർ ദേവസ്വം മാനേജർ ശ്യാംകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ , ബഹുഃ കോട്ടയം എം പി  ഫ്രാൻസിസ് ജോർജ് , കടുത്തുരുത്തി എം എൽ എ  അഡ്വ .മോൻസ് ജോസഫ് , ഫ്ലോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ , മറ്റ് ജനപ്രധിനിതികളും പങ്കെടുത്തു.



മുഖ്യാതിഥിയായ കോട്ടയം എം പി ഫ്രാൻസിസ് ജോർജ് ഉത്‌ഘാടനവും , ആചാര്യനെ ആദരിക്കലും നടത്തി. തുടർന്ന് എം എൽ എ   അഡ്വ. മോൻസ് ജോസഫ് മുഖ്യപ്രഭാഷണവും , വേലകളി ഒരു അനുഷ്ടാനകല  എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ്മോൻ മുണ്ടയ്ക്കൽ ലോഗോ പ്രകാശനം നിർവഹിച്ചു, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തോമസ് മാളിയേക്കൽ , വൈസ് പ്രസിഡന്റ്  രശ്മി രാജേഷ് മോനിപ്പള്ളിൽ , ഗ്രാമപഞ്ചായത് മെമ്പർമാരായ ദീപ സുരേഷ് ,  പി ടി സനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘടക സമതി പ്രസിഡന്റ്  ജയചന്ദ്രൻ വൈക്കത്തുശ്ശേരിൽ സ്വാഗതവും , സെക്രട്ടറി  ഹരികൃഷ്ണൻ കുറ്റിയാങ്കൽ  ക്രതജ്ഞതയും നടത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments