കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയുടെ നവീകരണ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ കരുത്താകും. പാതയുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ രണ്ട് ഇടങ്ങളില്‍ ടോള്‍ പ്ലാസ ഉയരും.
എറണാകുളം ജില്ലയിലെ കവളങ്ങാടും മൂന്നാറിന് സമീപം പള്ളിവാസലിന് അടുത്തും ടോള്‍ പ്ലാസ സ്ഥാപിക്കുന്നതിനാണ് എന്‍എച്ച്എഐ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ദേവികുളത്തിനു സമീപം ലാക്കാട് ഇപ്പോള്‍ ടോള്‍ പ്ലാസ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് മൂന്നാറിന് സമീപം പള്ളിവാസലില്‍ മറ്റൊരു ടോള്‍ പ്ലാസ കൂടി സ്ഥാപിക്കുന്നത്.
ഇതോടൊപ്പം വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിക്കിടന്ന നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ദൂരത്തിലെ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കാട്ടാനകളുടെ സഞ്ചാരം സുഗമമാക്കുന്നതിന് 2 ഇടങ്ങളില്‍ റാംപ് നിര്‍മിക്കുന്നതിനും ധാരണയായി.
വനമേ ഖലയിലെ നിര്‍മാണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും വിധമാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. റോഡിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ നേര്യമംഗലം വനമേഖലയിലെ ഗതാഗതകുരുക്കിനും പരിഹാരമാകും.
0 Comments