പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖില കേരള കവിതാ രചന മത്സരം


 പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന, മലയാള കവിതാസാഹിത്യ മണ്ഡലത്തിൽ വിസ്മയം തീർത്ത മഹാകവി പ്രവിത്താനം പി. എം. ദേവസ്യയുടെ ഓർമ്മയ്ക്കായി സ്കൂൾ സംഘടിപ്പിക്കുന്ന   നാലാമത് 'മഹാകവി പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം ' 2025 ജനുവരി 6 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.


 മത്സരത്തിൽ ഒന്നാം സമ്മാനമായി കെ.എം. ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് പ്രൈസും , രണ്ടാം സമ്മാനമായി പി. വി. ജോസഫ്  പുള്ളിക്കാട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 2000 രൂപ ക്യാഷ് പ്രൈസും , മൂന്നാം സമ്മാനമായി വി. ഒ. ഔസേപ്പ് വട്ടപ്പലം മെമ്മോറിയൽ അവാർഡായ 1500 രൂപ ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.
 മത്സരത്തിന് രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്- 9446896635


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments