പാലാ തിരികെ കൊട്ടകയിലേക്ക്



തിയേറ്റർ സംസ്കാരത്തിൽ നിരവധി പരിവർത്തനങ്ങളും പരീക്ഷണങ്ങളും നടക്കുന്ന ഈ കാലഘട്ടത്തിൽ പഴയകാല  സിനിമ അനുഭവങ്ങളും രണ്ട് രൂപ തറ ടിക്കറ്റിന്റെ ഓർമകളും പുതുക്കാൻ ഒരുങ്ങുകയാണ് പാലാ സെന്റ് തോമസ് കോളേജ്.  കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടാനുബന്ധിച്ച് ജനുവരി 19മുതൽ 26 വരെ അരങ്ങേറുന്ന ‘ലുമിനാരിയ’ വിദ്യാഭ്യാസ സാംസ്‌കാരിക മേളയുടെ ഭാഗമായിഇംഗ്ലീഷ് വിഭാഗവും മൊണ്ടാഷ് ഫിലിം ക്ലബ്ബും ചേർന്ന് ഒരുക്കുന്ന 'വെള്ളിത്തിര'യ്ക്ക് തിരശീല ഉയരുന്നു. 


'ശക്തി ടാക്കിസ്' എന്ന് പേര് നൽകിയിരിക്കുന്ന സിനിമ കൊട്ടകയുടെ ഓല മെടഞ്ഞ പ്രവേശന കവാടത്തിൽ തുടങ്ങുന്നു ആദ്യകാല സിനിമയുടെ അസ്‌തമിക്കാത്ത ഓർമ്മകൾ. 


ചില്ലുഭരണിയിൽ കൗതുകം ഒളിപ്പിക്കുന്ന നാരങ്ങ മിഠായിയും , പുളിപ്പിന്റെ രസം പകരുന്ന പുളിമിഠായിയുമെല്ലാം ഓർമപുതുക്കലിന്റെ നിഷ്കളങ്ക രുചികളാണ് സമ്മാനിക്കുന്നത്.പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ 1980 കളിലെ   സിനിമ താരങ്ങളായി വേഷമിട്ടുകൊണ്ട് വിദ്യാർത്ഥികളും അണിനിരക്കുന്നു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments