സിസ്റ്റര്‍ മേരി ബനീഞ്ഞാ അവാര്‍ഡ് പ്രൊഫ. ജോസ് കെ. മാനുവലിനും റവ. ഡോ. ജയിംസ് പുലിയുറുമ്പിലിനും


സിസ്റ്റര്‍ മേരി ബനീഞ്ഞാ അവാര്‍ഡ് പ്രൊഫ. ജോസ് കെ. മാനുവലിനും, റവ. ഡോ. ജയിംസ് പുലിയുറുമ്പിലിനും

 സാഹിത്യരംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ക്കുള്ള സിസ്റ്റര്‍ മേരി ബനീഞ്ഞ  അവാര്‍ഡിന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ പ്രൊഫ. ജോസ് കെ മാനുവലും  ക്രിസ്തീയ ആത്മീയ ഗ്രന്ഥരചനകള്‍ക്കു നല്‍കുന്ന വാനമ്പാടി അവാര്‍ഡിന്  പാലാ ഗുഡ് ഷേപ്പേര്‍ഡ് മൈനര്‍ സെമിനാരി പ്രൊഫസര്‍ റവ. ഡോ. ജയിംസ് പുലിയുറുമ്പിലും അര്‍ഹരായി. 
ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ഡേവിസ് സേവ്യയര്‍ എന്നിവരടങ്ങുന്ന അവാര്‍ഡ് നിര്‍ണായക്കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത് തിരഞ്ഞെടുത്തത്.


നോവല്‍, ചെറുകഥ, തിരക്കഥ, സാഹിത്യവിമര്‍ശനം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. ജോസ് കെ. മനുവല്‍ 27 ഗ്രന്ഥങ്ങളും നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള ഗ്രന്ഥത്തിന് 2003ലും 2010ലും ഫിലിം ക്രിട്ടിക്‌സിനു 2003ലും 2005ലും അവാര്‍ഡുകള്‍ നേടി. കൂടാതെ തകഴി കഥാ അവാര്‍ഡ്, പൊന്‍കുന്നം വര്‍ക്കി ചെറുകഥ അവാര്‍ഡ്, കാവ്യവേദി നോവല്‍ അവാര്‍ഡ് ജെ. സി. ഡാനിയല്‍ തിരക്കഥാ അവാര്‍ഡ്, താമരത്തോണി സാഹിത്യ അവാര്‍ഡ്, 2001ലെ തിരക്കഥാ വിമര്‍ശനത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. ഫലകവും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് ബനീഞ്ഞാ അവാര്‍ഡ്.


റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍ 2003 മുതല്‍ 2020 വരെ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസറും തുടര്‍ന്ന് മൂന്നുവര്‍ഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓഫീസ് സെക്രട്ടറിയുമായി ശുശ്രൂഷ ചെയ്തു. 
സെന്റ് തോമസ് ഇന്‍ ഇന്ത്യ, പന്തേനുസ് ഇന്‍ ഇന്ത്യ, ഹിസ്റ്ററി ഓഫ് സീറോ മലബാര്‍ ചര്‍ച്ച്, ഏര്‍ലി ക്രിസ്ത്യന്‍ സെറ്റില്‍മെന്റ് ഇന്‍ കേരള, സീറോ മലബാര്‍ ഹയരാര്‍ക്കി ഹിസ്റ്റോറിക്കല്‍ ഡിവലപ്പ്‌മെന്റ് തുടങ്ങിയ 27 സഭാചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വാനമ്പാടി അവാര്‍ഡ്.


 2025 ഫെബ്രുവരി 26ന് ഇലഞ്ഞിയില്‍ നടത്തുന്ന ബനീഞ്ഞാ സ്മാരകം ആശീര്‍വാദ കര്‍മത്തോടനുബന്ധിച്ചു ചേരുന്ന ബനീഞ്ഞ അനുസ്മരണ സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡുകള്‍ സമ്മാനിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments