ആടിയും പാടിയും അവർ കൊയ്തു.തരിശുനിലത്തിൽ "രക്തശാലിയേ"... എലിക്കുളം മല്ലിക ശ്ശേരിയിൽ....നൂറു മേനി....



ആടിയും പാടിയും അവർ കൊയ്തു.തരിശുനിലത്തിൽ
"രക്തശാലിയേ"... എലിക്കുളം മല്ലിക ശ്ശേരിയിൽ....നൂറു മേനി....

എലിക്കുളം മല്ലികശ്ശേരിയിൽ കാൽനൂറ്റാണ്ടിലേറെക്കാലമായി തരിശുകിടന്ന ആറേക്കർ ഇടയ്ക്കാട്ട് & കോക്കാട്ട് പാടശേഖരത്തിൽ
ഔഷധ ഗുണമുള്ളതും അത്യപൂർവ്വമായതുമായ "രക്തശാലി " ഇനം
നെല്ലിനിത് നൂറുമേനി വിളവ്.


മാത്യു കോക്കാട്ട്  , ജോജോ ഇടയ്ക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ
പൊന്നൊഴുകും തോട് ഡെവലപ്മെൻ്റ് സൊസൈറ്റിയാണ്
ഔഷധനെല്ലിനം പാടത്തെത്തിച്ചത്. കോട്ടയം ജില്ലാ പ്രിൻസിപ്പൻ
കൃഷി ഓഫീസർ ജോ ജോസ്പൈക ജ്യോതി പബ്ലിക് സകൂൾ ഗ്രീൻ ആർമി കേഡറ്റുകളുടെ കൊയ്ത്തുപാട്ടുകളുടെ അകമ്പടിയോടെ
കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. 


എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്
അദ്ധ്യക്ഷനായി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡൻ്റ്
പ്രൊഫ:എം.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും കൃഷി അസി:ഡയക്ടർ ഡോ: ലെൻസി തോമസ് പദ്ധതി വിശദീകരണവും
നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂര്യാമോൾ
പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്, കൃഷി ഓഫീസർ കെ പ്രവീൺ, അസി: കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ് എന്നിവർ
നേതൃത്വം നൽകി. 


ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, പഞ്ചായത്തംഗങ്ങളായ ആശാ റോയ്. സെൽവി വിത്സൻ, ദീപാ ശ്രീജേഷ്, ജ്യോതി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ലിസറ്റ് കണി വേലിൽ, കാപ്പുകയം പാടശേഖര സമിതി കൺവീനർ ജസ്റ്റിൻ മണ്ഡപത്തിൽ . തുടങ്ങിയവർ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments