സുനില്‍ പാലാ
ഇന്നലെ വൈകിട്ട് 3.45 ന് പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡ്ഡിലാണ് സംഭവം. വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം അണിഞ്ഞ ഏറിയാല്‍ 16 വയസ്സുള്ള പെണ്‍കുട്ടി.
അടുത്ത് അത്രതന്നെ പ്രായമുള്ള പൊക്കമുള്ള ഒരു യുവാവ്. ഒന്നും രണ്ടും പറഞ്ഞ് ആ യുവാവ് പെണ്‍കുട്ടിയുടെ താടിയില്‍ തട്ടുന്നതും കൈപിടിച്ച് ഞെരിക്കുന്നതും കഴുത്തിന് കുത്തിപ്പിടിക്കുന്നതും കണ്ടാണ് ശ്രദ്ധിച്ചത്. പരിസരത്തെ യാത്രക്കാരെല്ലാം ഇത് കാണുന്നുണ്ടെന്ന ചിന്തയേ ഇല്ലാതെ യുവാവ് പെണ്‍കുട്ടിയുടെ നേര്‍ക്ക് ആക്രോശിക്കുകയാണ്. ''നീ അവന് മെസേജ് അയച്ചു എന്നുള്ളത് ശരിയല്ലേ. നിന്നെ ഞാന്‍ വെറുതെ വിടില്ല''. കൈയ്യേറ്റമേറ്റതിനാലാവണം പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു.
കൈ കൂപ്പി അവള്‍ പറയുകയാണ്. ''ഞാനാര്‍ക്കും മെസേജ് അയച്ചിട്ടില്ല''... പരസ്യമായി പെണ്‍കുട്ടിയെ കൈയ്യേറ്റം ചെയ്യുന്നത് കണ്ടപ്പോള്‍ വിഷയത്തില്‍ ഇടപെടണമെന്ന് കരുതിയതാണ്. എന്നാല്‍ വാര്‍ത്തകളില്‍ വായിച്ചുള്ള ചില അനുഭവങ്ങള്‍ ഓര്‍ത്തപ്പോള്‍ പിന്‍വലിഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല. ഈ വെയ്റ്റിംഗ് ഷെഡ്ഡിലും ടൗണ്‍ ബസ് സ്റ്റാന്റിലും കൊട്ടാരമറ്റം ബസ് ടെര്‍മിനലിലുമൊക്കെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടിക്കൂട്ടങ്ങള്‍ തമ്മിലുള്ള പ്രണയ നാടകങ്ങളും ഇത്തരം കൈയ്യേറ്റങ്ങളും പതിവ് കാഴ്ചയാണെന്ന് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.
അടച്ചിട്ട മുറിയുടെ സ്വകാര്യതയില്‍ നടക്കാറുള്ള പലതും പട്ടാപ്പകല്‍ ബസ് സ്റ്റാന്റില്‍ ആവര്‍ത്തിക്കുകയാണ്. ആരും ഒന്നും ചോദിക്കാന്‍ പോലും മെനക്കെടാറില്ല. ''സദാചാര പോലീസ്'' എന്ന പേരില്‍ പിന്നെ അവര്‍ക്കുനേരെയാവും എല്ലാവരും. നമ്മുടെ കുട്ടികളെന്തേ ഇങ്ങനെ.
ഇത്തരം അരുതാത്ത കാര്യങ്ങള്‍ മയക്കുമരുന്നിന്റെയും മറ്റും പിന്‍ബലത്തിലാണ് നടക്കുന്നതെന്ന കാര്യവും പലപ്പോഴും അധികാരികള്‍ക്കറിയാം. ടൗണ്‍ ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞുള്ള തമ്മിലടിയും പതിവാണ്. എന്തിന് വെറുതെ പൊല്ലാപ്പുണ്ടാക്കുന്നുവെന്ന് ചിന്തിച്ചിട്ടാവണം നിയമപാലകരും പലതും കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുകയാണ്. സ്‌കൂള്‍ അധികാരികളും മാതാപിതാക്കളുമൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ ഏതാനും നാള്‍ മുമ്പ് പ്രണയിനിയെ കഴുത്ത് മുറിച്ച് കൊന്ന സംഭവങ്ങള്‍ പോലുള്ളവ പാലായില്‍ ആവര്‍ത്തിച്ചാലും അത്ഭുതപ്പെടാനില്ല.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments