ഉഴവുർ ടൗണിലെ വ്യാപാരി സമൂഹവും, പൊതുജനങ്ങളും നേരിടുന്ന ഗതാഗതക്കുരുക്കിനും , അനധികൃത വാഹന പാർക്കിങമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക മാധ്യമ പ്രവർത്തകനായ ബെയ്ലോൺ എബ്രാഹം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ, ഗതാഗത കമ്മിഷണർ എന്നിവർക്ക് കൊടുത്ത നിവേദനങ്ങളെ തുടർന്ന് പരാതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മിഷണർ കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ( എൻഫോഴ്സ്മെന്റ്) ന് നിർദ്ദേശം നൽകി.
ഇതേ ആവശ്യം ഉന്നയിച്ച് 20-6-2023 ൽ ഉഴവുർ ഗ്രാമപഞ്ചായത്ത് അധികൃതർ സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നുവെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പ് കാലതാമസം വരുത്തുകയായിരുന്നു.
0 Comments