മാണി സി.കാപ്പൻ എം. എൽ. എ. യുടെ ആസ്‌തി വികസന ഫണ്ട് 62 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഞൊണ്ടിമാക്കൽ കവല പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
ഞൊണ്ടി മാക്കൽ കവലയിൽ മാണി സി കാപ്പൻ എം. എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു.
6-ാംവാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മായ ശ്രീ.ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പാലാ രൂപതാ വികാരി ജനറാളും ചൂണ്ടച്ചേരി എൻജനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ റവ.ഫാദർ ജോസഫ് മലേപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി
- പാലാ മരിയസദനം ഡയറക്ടർ സന്തോഷ് മരിയ സദനം, നഗരസഭ എത്ത ബോണി എസ്.മാർട്ടിൻ മിറ്റത്താനി, ജിബിൻ മൂഴിപ്ലാക്കൽ,മാർട്ടിൻ മിറ്റത്താനി, കെ.റ്റി ജോസഫ്, ജോസ് വേര നാനി, ജിജി തൈച്ചു പറമ്പിൽ ,ജോണി ചക്കാലയിൽ , റോയി കുടില പറമ്പിൽ , മൈക്കിൾ കാവുകാട്ട്,, കിരൺ അരീക്കൽ, എ എസ് തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു..
പാലാ മരിയ സദനത്തിലേയ്ക്കും, ചൂണ്ടച്ചേരി എഞ്ചനീയറിംഗ് കോളേജിലേയ്ക്കു .ഒട്ടനവധി ആളുകൾ താമസിക്കുന്ന ഇടത്തേയ്ക്കുമുള്ള ഈ റോസ് നവീകരിക്കാൻ കഴിഞ്ഞത് അഭിമാന നേട്ടമാണെന്ന് എം എൽ എ മാണി സി കാപ്പൻ പറഞ്ഞു.
മാണി സി കാപ്പനെ ബൈജു കൊല്ലംപറമ്പിൽ പൊന്നാട ഇട്ട് സ്വീകരിച്ചു.കോൺടാക്ടർ ഉണ്ണി അരവിന്ദിന് എം.എൽ.എ മാണി കാപ്പൻ പൊന്നാടയും മെമൻ്റോയും നൽകി ആദരിച്ചു.നഗരസഭ എ ഇ ബോണി എസ് നെ എം.എൽ എ പൊന്നാട അണിയിച്ചു.
0 Comments