രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം നടത്തി.



പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം നടത്തി.  
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം  'ചന്ദ്രഗീതം' നടത്തി. ഭാവ ഗായകൻ  പി ജയചന്ദ്രൻ ആലപിച്ച ചലച്ചിത്ര ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. 


ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിച്ച സംഗീത മത്സരത്തിൽ ഒന്നാംസ്ഥാനം അനക്സ്  സാജു ബിബിൻ സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും അമൽ മോഹൻ മൂന്നാം സ്ഥാനവും  കരസ്ഥമാക്കി.


 വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. കോർഡിനേറ്റർ അസി.പ്രൊഫ. ഷീബാ തോമസ് കോളേജ് സ്റ്റുഡൻറ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ വൈസ് ചെയർപേഴ്സൺ ജൂണാ മരിയ ഷാജി, ആട്സ് ക്ലമ്പ് സെക്രട്ടറി ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments