മേലുകാവ് ഹെന്റി ബേക്കര്‍ കോളേജില്‍ 'ജാലക'ത്തിന് തുടക്കമായി

 
മേലുകാവ് ഹെന്റി ബേക്കര്‍ കോളേജില്‍ 'ജാലകം' ചരിത്ര-പൈതൃക പ്രദര്‍ശനത്തിന്റെ  ഉദ്ഘാടനം കോളേജ് മാനേജരും സി.എസ്.ഐ ഈസ്റ്റ് കേരള  മഹായിടവക ബിഷപ്പുമായ  റൈറ്റ്. റവ. വി.എസ് ഫ്രാന്‍സിസ് നിര്‍വഹിച്ചു. 
 
 

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍ ജി എസ്., കോളേജ് ബര്‍സര്‍ റവ. സൈമണ്‍ പി.ജോര്‍ജ്, ചീഫ് ക്യൂറേറ്റര്‍ കെ. ജെ ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ അനുരാഗ് പാണ്ടിക്കാട്, ഡെന്‍സി ബിജു, പ്രോഗ്രാം കണ്‍വീനര്‍മാരായ ഡോ. ബീന പോള്‍, ജസ്റ്റിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം പാര്‍ലമെന്റ് അംഗം ഫ്രാന്‍സിസ് ജോര്‍ജ് എം.പി പ്രദര്‍ശനം സന്ദര്‍ശിച്ചു.
 

 
അപൂര്‍വ്വ നാണയ ശേഖരം, അമൂല്യ സ്റ്റാമ്പ് ശേഖരം, പുരാവസ്തു പ്രദര്‍ശനം, സാംസ്‌കാരിക മേള, വാഹന പ്രദര്‍ശനം, വിദ്യാഭ്യാസ പ്രദര്‍ശനം, നാടന്‍ പാട്ട്, പൈതൃക മ്യൂസിയം, വിവിധ കലാപരിപാടികള്‍, അക്വേറിയം, ഔഷധത്തോട്ടം എന്നിവയെല്ലാം ചേരുന്ന ആകര്‍ഷകമായ ദൃശ്യാനുഭവം നല്‍കുന്ന ചരിത്ര പ്രദര്‍ശന വേദിയില്‍  ഒരുക്കിയിട്ടുള്ളത്. ചരിത്ര-പൈതൃകപ്രദര്‍ശനത്തില്‍ സമീപ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. നാളെയും പ്രദര്‍ശനം ഉണ്ടായിരിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments