കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റതായി പരാതി


  കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചതായി പരാതി. ആനക്കയം റൂട്ടില്‍ സര്‍വീസ് പോകുന്ന ബസിലെ കണ്ടക്ടര്‍ കെ.എ. ജമാലിനെ(52) തെക്കുംഭാഗം വട്ടമറ്റം ഭാഗത്ത് വച്ച് ബസ് തടഞ്ഞ് അഞ്ചംഗ സംഘം മര്‍ദിച്ചതായാണ് പരാതി. 


പരുക്കേറ്റ ജമാല്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേ തുടര്‍ന്ന് വൈകുന്നേരം അഞ്ചിനുള്ള ട്രിപ്പ് മുടങ്ങി. 


രാവിലെ എട്ടിനുള്ള ട്രിപ്പ് പോയപ്പോള്‍ ബസില്‍ കയറിയ വിദ്യാര്‍ത്ഥി 100 രൂപ കൊടുത്തപ്പോള്‍ കീറിയ നോട്ടാണെന്ന് പറഞ്ഞ് പണം വാങ്ങിയില്ലെന്ന് ജമാല്‍ പറഞ്ഞു.


 ഇതെ തുടര്‍ന്ന് മറ്റാരോടോ ചില്ലറ വാങ്ങി നല്‍കി വിദ്യാര്‍ത്ഥി ഇതേ ബസില്‍ യാത്ര ചെയ്തതായി കണ്ടക്ടര്‍ പറഞ്ഞു. ഉച്ചയോടെ ഡിപ്പോയില്‍ എത്തിയ വിദ്യാര്‍ത്ഥി തനിക്ക് ഇതിന്റെ പരില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് പരാതി നല്‍കി. 


പിന്നീട് 3ന് ട്രിപ്പ് പോയപ്പോള്‍ ചിലര്‍ സംഘടിതരായി വട്ടമറ്റത്ത് വച്ച് ബസ് തടയുകയും കണ്ടക്ടറെ കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണ് പരാതി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments