വയനാട് വൈത്തിരി സ്വകാര്യ റിസോർട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. റിസോർട്ടിന്റെ പരിസരത്തുള്ള മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു ഇരുവരെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിൻസി (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ചയായിരുന്നു ഇരുവരും ഈ സ്വകാര്യ റിസോർട്ടിൽ എത്തി മുറിയെടുത്തത്. റിസോർട്ട് ജീവനക്കാരനാണ് ഇന്ന് രാവിലെ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
തുടർന്ന് റിസോർട്ടുമായി ബന്ധപ്പെട്ട ആളുകൾ പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
0 Comments