വിദേശത്ത് ജോലി തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കേരളത്തിലങ്ങോള മിങ്ങോളമുള്ള നൂറുകണക്കിന് ആളുകളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയിരിക്കുന്ന പാലാ പയപ്പാർ സ്വദേശിയെ ഉടൻ പോലീസ് പിടി കൂടണമെന്ന് ആവശ്യപ്പെട്ടും ഇയാളുടെ പേരിലുള്ള വസ്തു വകകൾ കണ്ടുകെട്ടി പണം നഷ്ടപ്പെട്ടവർക്ക് തിരികെ നല്കുവാൻ അധികാരികളുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്പ്പാർ ജംഗ്ഷനിൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ധർണ്ണ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ പി.പി.അനിൽകുമാർ അറിയിച്ചു.
ആക്ഷൻ കൗൺസിൽ ചെയർമാൻ ഡേവിസ് ജോർജ്ജിൻറ അദ്ധ്യക്ഷതയിൽ നടക്കുന്ന ധർണ്ണ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയായ അനാർക്കലി ഉണ്ണി ഉദ്ഘാടനം ചെയ്യും. പാലാ പൗരാവകാശ സമിതി ചെയർമാൻ ജോയി കളരിക്കൽ മുഖ്യ പ്രഭാഷണം നടത്തും.
പ്രമുഖ സാമൂഹ്യ പ്രവർത്തകരായ മനോജ് കൊട്ടാരം, ബാബു മഞ്ഞള്ളൂർ, അനിൽ രാഘവൻ, എം മനോജ് കുമാർ എന്നിവർ പ്രസംഗിക്കുമെന്നും ആക്ഷൻ കൗൺസിൽ കൺവീനർ അറിയിച്ചു.
0 Comments