ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

 

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ രക്ത സമ്മര്‍ദം കൂടി വാഹനം മറിഞ്ഞ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പത്തടിപ്പാലം ഗോപി സദനത്തില്‍ ഹരിദാസ്(56) ആണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. മറയൂര്‍ കോവില്‍ക്കടവ് റോഡില്‍ പെരിയപ്പെട്ടി ഭാഗത്തുവെച്ച് ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് അപകടം ഉണ്ടായത്.


 മറയൂരില്‍ നിന്നും കോവില്‍ക്കടവിലേക്ക് പോയ ഓട്ടോറിക്ഷ തൊഴിലുറപ്പ് ജോലി ചെയ്തു കൊണ്ടിരിക്കുന്നവരുടെ സമീപത്താണ് മറിഞ്ഞത്. തല കുത്തി മറിഞ്ഞ ഓട്ടോയുടെ അടിയിലായിരുന്നു ഹരിദാസ്. സ്ത്രീകള്‍ ഒരുമിച്ച് ഓട്ടോറിക്ഷ ഉയര്‍ത്തി ഹരിദാസിനെ പുറത്ത് എത്തിച്ചു. 


സമീപത്ത് തേങ്ങ ശേഖരിക്കുവാനെത്തിയ മറ്റൊരു ഓട്ടോറിക്ഷയില്‍ മറയൂരിലെ സ്വകാര്യ ആശു പത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി ഉദുമല്‍പ്പേട്ട സ്വകാര്യ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച  5ന് മരണമടഞ്ഞു. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: രമാദേവി മക്കള്‍: വിഷ്ണു, ലക്ഷ്മി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments