ഏഴ് കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍

 

ഏഴ് കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികളെ അടിമാലി എക്സൈസ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. നിര്‍മല്‍ ബിഷോയ് (33), നാരായണ്‍ ബിഷോയ് (27) എന്നിവരെയാണ് രാജാക്കാട് കെഎസ്ഇബി ഓഫീസിന് സമീപത്തു നിന്നും കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കഞ്ചാവുമായി പിടികൂടിയത്. പ്രതികള്‍ രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ തൊഴിലാളികളാണ്. 


കഴിഞ്ഞ ദിവസമാണ് ഇവര്‍ സ്വദേശത്തുനിന്നും മടങ്ങിയെത്തിയത്. ഇവിടെ ചില്ലറ വില്‍പന നടത്താനാണ് 7 കിലോഗ്രാം കഞ്ചാവ് 6 പൊതികളിലായി പ്രതികള്‍ കൊണ്ടുവന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  മുന്‍പും ഇവര്‍ ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ചിരുന്നതായി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. സംഭവത്തില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 


എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി. മനൂപ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ (ഗ്രേഡ്) കെ.എം. അഷറഫ്, എന്‍.കെ. ദിലീപ്, പ്രവന്റീവ് ഓഫീസര്‍ ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം. സുരേഷ്, സി.എം. അബ്ദുള്‍ ലത്തീഫ്, വി.പ്രശാന്ത്, യദുവംശരാജ്, ധനീഷ് പുഷ്പചന്ദ്രന്‍, സുബിന്‍ പി. വര്‍ഗീസ്, ഡ്രൈവര്‍ നിധിന്‍ ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments