എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60tന്റെ നേതൃത്വത്തിലാണ് എലിക്കുളം കൃഷി ഭവനുമായി സഹകരികരിച്ച് കാർഷിക കൂട്ടായ്മയ്ക്ക് ജന്മം നല്കിയത്.
ഇളങ്ങുളം നാലാംമൈലിലുള്ള ഹാപ്പിനസ്സ് പാർക്കിൽ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോൾ നിർവ്വഹിച്ചു.
നിറവ് @ 60t പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ ,പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ ഷേർളി അന്ത്യാങ്കളം,
പഞ്ചായത്തംഗം സിനി ജോയി , നിറവ് @ 60t സെക്രട്ടറി .പി.വിജയൻ ,കൃഷി ഓഫീസർ കെ.പ്രവീൺ,അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ് . എന്നിവർ സംസാരിച്ചു.വയോജന കൃഷിക്കൂട്ടായ്മ രൂപീകരണത്തെ സംബന്ധിച്ച ക്ലാസ് . കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മുൻ സുപ്രണ്ട് റ്റി.എൻ. ഗോപിനാഥ പിള്ള നയിച്ചു.
0 Comments