മുൻ ഡിജിപി തിരുവനന്തപുരം ഹീരയിൽ അബ്ദുൾ സത്താർകുഞ്ഞ് അന്തരിച്ചു. 85 വയസ്സായിരുന്നു. 1997 ജൂൺ 5 മുതൽ ജൂൺ 30 വരെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജയിൽ ഡിജിപിയായും അബ്ദുൾ സത്താർകുഞ്ഞ് പ്രവർത്തിച്ചിട്ടുണ്ട്. 1963ലാണ് അബ്ദുൽ സത്താർ കുഞ്ഞ് പൊലീസ് സർവീസിൽ ചേരുന്നത്. ഖബറടക്കം ഇന്ന് വൈകീട്ട് ഇശാഅ് നമസ്കാരാനന്തരം പൂന്തുറ പുത്തൻ പള്ളി ഖബർസ്ഥാനിൽ നടക്കും.
0 Comments