നായർ സമുദായത്തിലെ പുഴുക്കുത്തുകളെ തിരിച്ചറിയണമെന്ന് മന്ത്രി ഗണേഷ് കുമാർ... മീനച്ചിൽ താലൂക്ക് എൻ എസ്. എസ്. യൂണിയനിലെ കിടങ്ങൂർ മേഖലാ സമ്മേളനം സമുദായത്തിന് ആവേശമായി


നായർ സമുദായത്തിലെ പുഴുക്കുത്തുകളെ തിരിച്ചറിയണമെന്ന് മന്ത്രി ഗണേഷ് കുമാർ... മീനച്ചിൽ താലൂക്ക് എൻ എസ്. എസ്. യൂണിയനിലെ കിടങ്ങൂർ മേഖലാ സമ്മേളനം സമുദായത്തിന് ആവേശമായി

സുനിൽ പാലാ

സംഘടനയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് കിട്ടാവുന്ന ആനുകൂല്യങ്ങൾ എല്ലാം പറ്റിയതിനു ശേഷം പുറത്തുപോയി സമുദായത്തെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുന്ന പുഴു കുത്തുകളെ തിരിച്ചറിയണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. 

മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ "സുദൃഢം 2025 "കിടങ്ങൂർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ശ്രീ കെ ബി ഗണേഷ് കുമാർ. 


കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ മന്നം ഓഡിറ്റോറിയത്തിൽ  മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ മനോജ് ബി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചേർത്തല താലൂക്ക് എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ് മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എം സി ശ്രീകുമാർ മേഖലാ കൺവീനറും യൂണിയൻ ഭരണസമിതി അംഗവുമായ എൻ ഗിരീഷ് കുമാർ വനിതാ യൂണിയൻ ഖജാൻജി സിന്ധു ബി നായർ,


 എൻഎസ്എസ് പ്രതിനിധിസഭാ അംഗങ്ങളായ ഡോക്ടർ ബി വേണുഗോപാൽ,ദിലീപ് കുമാർ എം ചേർത്തല യൂണിയൻ സെക്രട്ടറി എസ് ജയകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി രാധാകൃഷ്ണൻ,കെ എസ് അജിത് കുമാർ,എൻ ഗോപകുമാർ, രാജേഷ് മറ്റപ്പള്ളി, ഉണ്ണി കുളപ്പുറം,കെ ഒ വിജയകുമാർ, ഗീത രവീന്ദ്രൻ,പി എം ജയറാം എന്നിവർ സംസാരിച്ചു. 


കിടങ്ങൂർ മേഖലയിൽപ്പെട്ട 19 കരയോഗങ്ങളിൽ നിന്നായി കരയോഗ വനിതാ സമാജ്യ സ്വാശ്രയ സംഘ,ബാലസമാജ പ്രവർത്തകർ ഉൾപ്പെടെ മുഴുവൻ സമുദായ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. കിടങ്ങൂർ ചാലക്കുന്നത് ക്ഷേത്രാങ്കണത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് സമ്മേളന നഗരിയിലേക്കുള്ള ഘോഷയാത്ര കടന്നുപോയത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments