അന്തർ സർവകലാശാല വോളി: കാലിക്കറ്റ്, കേരള ടീമുകൾ ക്വാർട്ടർ ഫൈനലിൽ
പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ്, കേരള യൂണിവേഴ്സിറ്റി ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് രാവിലെ നടന്ന ആദ്യ മത്സരത്തിൽ കേരള യൂണിവേഴ്സിറ്റി കൽക്കട്ട അടമാസ് യൂണിവേഴ്സിറ്റിയെ ഏകപക്ഷീയമായ മൂന്ന് സിറ്റുകൾക്ക് കീഴടക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. സ്കോർ 25-05, 25-19, 25-16.
മദ്രാസ് യൂണിവേഴ്സിറ്റി പഞ്ചാബ് യൂണിവേഴ്സിറ്റിയെ അത്യന്ത്യം വാശിയേറിയ അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മറികടന്ന് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്കോർ 28-26, 25-18, 17-25, 20-25, 15-12.
ഗുരു നാനാക് ദേവ് യൂണിവേഴ്സിറ്റി അമൃത്സർ ഭാരതി വിദ്യാപീഡ് പൂനെ കീഴടക്കി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. സ്കോർ 25-20, 25-15, 26-24.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് മഹാരാജ ശ്രീരാം ചന്ദ്ര യൂണിവേഴ്സിറ്റി ഒഡീഷയെ കീഴടക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. സ്കോർ 25-10, 25-07, 25-15
മറ്റൊരു മത്സരത്തിൽ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈ ഗുരുകുൽ കാൻഗ്രി യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പാക്കി. സ്കോർ 25-16, 25-11, 25-16.
ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ഉച്ചകഴിഞ്ഞ് 3 30ന് പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിക്കും. സെമി ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 30ന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും.
0 Comments