കാണക്കാരി ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലായി താമസിക്കുന്ന 60 വയസ്സ് പൂര്‍ത്തീകരിച്ച വൃദ്ധരായ ആളുകള്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്. പഞ്ചായത്തില്‍ നടത്തിയ കട്ടില്‍ വിതരണത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ബിജുപഴയപുരയ്ക്കല്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ
അനിത ജയമോഹന്‍, സാംകുമാര്‍ വി, വി.ജി. അനില്‍ക്കുമാര്‍ ,മേരി തുമ്പക്കര , ജോര്‍ജ്ജ് ഗര്‍വ്വാസീസ് , ബെറ്റ്സിമോള്‍ ജോഷി, ശ്രീജ ഷിബു , തമ്പി ജോസഫ് , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൗമ്യ സന്തോഷ് , ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശ്രീവിദ്യ മധു , അസി.സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments