ജോസ് കെ മാണി വിതച്ചു കാപ്പൻ കൊയ്തു ..... വിതയിൽ ഇല്ലാത്ത തർക്കം കൊയ്ത്തിലുണ്ടോ... ??


ജോസ് കെ മാണി വിതച്ചു കാപ്പൻ കൊയ്തു ..... വിതയിൽ ഇല്ലാത്ത തർക്കം  കൊയ്ത്തിലുണ്ടോ... ??

സാംജി പഴേപറമ്പിൽ

മീനച്ചിൽ പഞ്ചായത്തിൽ തരിശായിക്കിടന്ന നെൽത്തടങ്ങളിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനിയുടെ നേതൃത്വത്തിൽ നെൽകൃഷി വിത നടത്തി. അതിൻ്റെ ഉദ്ഘാടനം അന്ന് നടത്തിയത് ജോസ് കെ മാണി എം.പി ആയിരുന്നു. എന്നാൽ പാർട്ടി തീരുമാനപ്രകാരം സാജോ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറി പുതിയ പ്രസിഡണ്ടായി പുന്നൂസ് പോൾ എത്തിയപ്പോൾ നെല്ല് കൊയ്യാൻ സമയമായി.  

നെല്ല് കൊയ്ത്ത് ഉദ്ഘാടനത്തിന് മാണി സി കാപ്പൻ എം.എൽ എ മതിയെന്ന് തീരുമാനമായി. അങ്ങനെ ഇന്നലെ എം.എൽഎയുടെ നേതൃത്വത്തിൽ വിളവെടുപ്പ് ഉദ്ഘാടനവും നടന്നു..   കിസ്സാൻ സർവ്വീസ് സൊസൈറ്റിയാണ് ഇവിടെ കൃഷി ചെയ്തത്. വളവും മറ്റു സൗകര്യങ്ങളും പഞ്ചായത്തിൽ നിന്നുമാണ് നൽകിയത്.   


കൊയ്ത്ത് ഏതായാലും   കേരള കോൺഗ്രസ് (എം) പാളയത്തിൽ ചർച്ചാവിഷയമായി. ഇടതു മുന്നണി  ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൽ യു.ഡി എഫ് എം.എൽഎ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചത് കേരളാ കോൺഗ്രസ് (എം) കേന്ദ്രങ്ങളിൽ പലർക്കും അസ്വസ്ഥത ഉണ്ടാക്കി എന്നാണ് പറച്ചിൽ . എന്നാൽ ഈ പറയുന്നത് അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്തിൽ മുമ്പും പല വികസന കാര്യങ്ങൾക്കും മാണി സി. കാപ്പൻ വിശിഷ്ട വ്യക്തിയായി എത്തിയിട്ടുണ്ടെന്നും മറ്റു പലരും ചൂണ്ടിക്കാട്ടുന്നു.


കെ. എസ്. എസ്. മീനച്ചിൽ യൂണിറ്റ് അംഗങ്ങൾ 20 ഏക്കർ  നെൽപാടമാണ് കൊയ്തെടുത്തത്. ഉൽഘാടകനായെത്തിയ  മാണി സി. കാപ്പൻ എം എൽ എ യ്ക്കു ഇത് കൊയ്യുവാൻ മനസ്സ് വന്നില്ല.വിളഞ്ഞ നെൽപാടം കണ്ടുനിൽക്കുവാൻ കൊതി ....... മീനച്ചിൽ പഞ്ചായത്തിൽ വിളഞ്ഞു നിൽക്കുന്ന കണ്ടം ഇന്നലെ കൊയ്യുവാൻ വന്നപ്പോഴാണ്  മാണി സി കാപ്പൻ എം എൽ എ  ഈ അഭിപ്രായം പറഞ്ഞത്.                     

കിസാൻ സർവീസ് സൊസൈറ്റി  അംഗങ്ങൾ വിതച്ച 20 ഏക്കർ  ചെമ്പകശ്ശേരി പാടം  ഇന്നലെ നല്ല വിളവെടുപ്പോടെ മെതിയെന്ത്രം ഉപയോഗിച്ച് കൊയ്തെടുത്തു. അംഗങ്ങൾ ആയ  സജീവൻ പി.കെ.   ജോസ് കെ രാജു,  ജോർജ് ആന്റണി  സോണി, തുടങ്ങിയവർ ആണ് കൃഷി ചെയ്തത്. 


മീനച്ചിൽ പഞ്ചായത്തു  പ്രസിഡന്റ്‌  പുന്നൂസ് പോൾ കൃഷി ഉദ്യോഗസ്ഥർ, ആന്റണി രാജു, പഞ്ചായത്ത് മെമ്പർമാർ,  കർഷകർ, നാട്ടുകാർ, പങ്കെടുത്തു. കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌   ജോയ് ജോസഫ് മൂക്കെൻതോട്ടം ഏവർക്കും സ്വാഗതം പറഞ്ഞു. കിസാൻ സർവീസ് സൊസൈറ്റി യുടെ കലണ്ടർ സെക്രട്ടറി മിനി തോമസ് മാത്യു വിതരണം ചെയ്തു. വൈസ് പ്രസിഡന്റ്‌  ജോസ് ജോസഫ് തറപ്പേൽ  നന്ദി പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments