അറിയാമോ ഈ പാലാക്കാരനെ? ... ലുമിനാരിയായിൽ എത്തുന്ന സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാവുകയാണ് പാലാ സ്വദേശിയായ കെടുമ്പൻപുരയിടത്തിൽ ബിജി ജോസഫ്.


അറിയാമോ ഈ പാലാക്കാരനെ?...ലുമിനാരിയായിൽ എത്തുന്ന സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാവുകയാണ്  പാലാ സ്വദേശിയായ കെടുമ്പൻപുരയിടത്തിൽ ബിജി ജോസഫ്. പ്രകൃതി സ്വാഭാവികമായി പരുവപ്പെടുത്തി അനേകസംവത്സരങ്ങൾ കൊണ്ട് സവിശേഷാകൃതിയിലെത്തിയ കല്ലുകൾക്ക് മറ്റാരും കാണാത്ത രൂപഭാവങ്ങൾ നൽകുകയാണ് ഈ കലാകാരൻ .
  കല്ലുകളുടെ സ്വാഭാവിക സൗന്ദര്യം അടർത്തി മാറ്റാതെ അവയിൽ ചെറു ശിലാഭാഗങ്ങൾ ഒട്ടിച്ചുചേർത്താണ് ബിജി ജീവൻ തുടിക്കുന്ന കലാസൃഷ്ടികളായി അവയെ രൂപാന്തരപ്പെടുത്തുന്നത്.


ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്സ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയ ബിജിയുടെ ശേഖരത്തിലുള്ള ആയിരത്തിഅഞ്ഞൂറോളം ശില്പങ്ങളാണ് ലുമിനാരിയായിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.ലുമിനാരിയായിലൂടെയാണ് ഇദ്ദേഹത്തിന്റെ കലാസൃഷ്ടികൾ പൊതുവേദിയിൽ പ്രദർശിപ്പിക്കപ്പെടുന്നത്.
ഇരുപത്തിയഞ്ചോളാം വിദേശ രാജ്യങ്ങൾ, നേത്രാവതി, കാവേരി, ഗംഗ, ബ്രഹ്മപുത്ര, യമുന, തുംഗഭദ്ര തുടങ്ങിയ നദീതീരങ്ങൾ,ഇന്ത്യയിലെ വിവിധ ഗ്രാമങ്ങൾ എന്നിവിടങ്ങളിലൂടെയെല്ലാം കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബിജി തന്റെ അന്വേഷണ യാത്ര നടത്തുന്നു. 


കല്ലുകളിൽ ആയുധങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാതെ തന്നെ അവയെ ജീവൻ തുടിക്കുന്ന കലാസൃഷ്ടികളായി മാറ്റുകയാണ് പാലക്കാർ ഇനിയും വേണ്ടതുപോലെ അറിഞ്ഞിട്ടില്ലാത്ത ഈ പാലാക്കാരൻ. നദികളുടെ ഉത്ഭവസ്ഥാനത്തുനിന്ന് പതിനഞ്ചു കിലോമീറ്ററോളം ദൂരത്തിനുള്ളിലാണ് ഇത്തരത്തിലുള്ള കല്ലുകൾ കിട്ടുന്നതെന്നും പ്രകൃതിദുരന്തങ്ങളുടെയും മറ്റും ഫലമായി പുഴ വഴിമാറി ഒഴുകിയിട്ടുള്ള പ്രദേശങ്ങളിൽ നിന്ന് നൂറ്റാണ്ടുകളോളം


 പഴക്കമുള്ള ശിലാ രൂപങ്ങൾ ലഭിക്കാൻ ഇടയുണ്ടെന്നും ബിജി പറയുന്നു. ഇല്ലിക്കൽകല്ലിന്റെ താഴ്‌വാരമായ അടുക്കത്തുനിന്നാണ് കൗതുകം ജനിപ്പിക്കുന്ന ഒരു ശിലാരൂപം  താൻ ആദ്യമായി കണ്ടെത്തിയതെന്ന് ബിജി ഓർമിക്കുന്നു.ബിജിയുടെ കലാപരിശ്രമങ്ങൾക്ക് ഭാര്യ റോസിയും , മക്കൾ എഡ്വിന, റോബിൻ എന്നിവരും പൂർണ പിന്തുണ നൽകുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments