മുണ്ടാങ്കൽ സെന്റ് ഡോമിനിക്സ് പള്ളിയിൽ 2025 ജനുവരി 15 ബുധൻ മുതൽ 27 തിങ്കൾ വരെ തീയതികളിൽ വിശുദ്ധ ഡോമിനിക്കിന്റെയും വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ സംയുക്തമായി ആഘോഷിക്കുന്നു.
ജനുവരി 15 ബുധനാഴ്ച രാവിലെ 6.15നു വി. കുർബാന, ലദീഞ്ഞ്, കൊടിയേറ്റ്.
ജനുവരി 16 വ്യാഴം മുതൽ ജനുവരി 24 വെള്ളിവരെ ഷ്റൈനിൽ വച്ച് നടത്തുന്ന വിശുദ്ധ അന്തോനീസിന്റെ നൊവേന തിരുനാൾ ദിവസങ്ങളിൽ 6.15 am നും 10.30am നും 5 pm നും പാട്ടുകുർബാനയും നൊവേനയും ലദീഞ്ഞും.
ജനുവരി 24 വെള്ളിയാഴ്ച നൊവേന സമാപന ദിനത്തിൽ രാത്രി 7 മണിക്ക് സാമ്പാസ് കൊച്ചിൻ അവതരിപ്പിക്കുന്ന മെഗാ ഷോ.
ജനുവരി 25 ശനി ഇടവക ദേവാലയത്തിൽ വച്ച് രാവിലെ 6.15 നും വൈകുന്നേരം 5 മണിക്കും തിരുനാൾ കുർബാന. 6.30ന് കാനാട്ടുപാറ പന്തലിലേക്ക് പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ ജനുവരി 26 ഞായറാഴ്ച രാവിലെ 6.45 നും വൈകുന്നേരം 5 മണിക്കും തിരുനാൾ കുർബാന. 6.30 ന് പയപ്പാർ പന്തലിലേക്ക് പ്രദക്ഷിണം.
ജനുവരി 27 തിങ്കൾ രാവിലെ 6.15ന് വി. കുർബാന തുടർന്ന് സിമിത്തേരി സന്ദർശനം.
0 Comments