മേലുകാവ് ഗ്രാമ പഞ്ചായത്തും വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസും സംയുക്തമായി പഞ്ചായത്ത് ഹാളിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി ടോമി,പഞ്ചായത്ത് മെമ്പർ ടി.ജെ.ബെഞ്ചമിൻ,തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ,ബെന്നി മൈലാഡൂർ,ഉണ്ണി കുളപ്പുറം,മെഡിക്കൽ ഓഫീസർ മുഹമ്മദ് ജിജി എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള കിറ്റ്കൾ ഗ്ലോബൽ പ്രസിഡൻ്റ് വിതരണം ചെയ്തു.
0 Comments