രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. ശിവരാമന്‍ അഭിപ്രായപ്പെട്ടു. ബിജെപിയും നരേന്ദ്രമോഡിയും അധികാരത്തിലെത്തിയ നാള്‍ മുതല്‍ രാജ്യത്ത് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ വര്‍ഗീയത ശക്തിപ്പെട്ടു വരികയാണ്. അധികാരത്തില്‍ വരാന്‍ വേണ്ടി രാജ്യത്ത് ഏതു തരത്തിലുള്ള വര്‍ഗീയ കാര്‍ഡും ഇറക്കിക്കളിക്കാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ബാബറി മസ്തിജിന് പിന്നാലെ ഇന്ത്യയിലെ പല മുസ്ലിം പള്ളികളേയും ലക്ഷ്യം വച്ചുള്ള സമീപനമാണ് ഇവര്‍ സ്വീകരിച്ചു വരുന്നത്. ഇത്തരം രാജ്യദ്ദേഹപരമായ നീക്കങ്ങള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോജിച്ച പ്രക്ഷോഭങ്ങള്‍ അനിവാര്യമാണെന്നും കെ.കെ. ശിവരാമന്‍ പറഞ്ഞു.
വെങ്ങല്ലൂര്‍ പ്ലാവിന്‍ ചുവട്ടില്‍ സിപിഐ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാമന്‍. സമ്മേളനത്തില്‍ വി.ഇ. സിദ്ധിഖ് അധ്യക്ഷത വഹിച്ചു.
ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി.പി. ജോയി, മുഹമ്മദ് അഫ്സല്‍, ലോക്കല്‍ സെക്രട്ടറി ഫാത്തിമ അസീസ്, ഇ.എസ് അലീല്‍, ഇ. എസ് സലീല്‍, പി.എം നാസര്‍, ദീപ ജോയി, സി.എസ്. അജിംസ് എന്നിവര്‍ പ്രസംഗിച്ചു. വി.ഇ സിദ്ധിഖിനെ സെക്രട്ടറിയായും, പി.എന്‍ ഹരിദാസിനെ അസി: സെക്രട്ടറിയായും തെരഞ്ഞെടുത്തു.
0 Comments