തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇലക്ഷൻ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ മാറ്റിവെച്ചു . കോൺഗ്രസിലെ ധാരണ പ്രകാരം എൽസമ്മ തോമസ് രാജിവച്ച ഒഴിവിലേക്ക് ആണ് ഇലക്ഷൻ നടന്നത്.
യുഡിഎഫ് 6 എൽഡിഎഫ് 3 ബിജെപി 3 സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് തലപ്പലം പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫിന് കേവലഭൂരിപക്ഷം ഇല്ലാത്തതിനാൽ സ്വതന്ത്രൻ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ വിട്ടുനിന്നതോടെ യോഗം കോറം തികയാതെ മാറ്റിവയ്ക്കുകയായിരുന്നു . നാളെ വീണ്ടും ഇലക്ഷൻ നടത്തും .
0 Comments