ഉറക്കത്തിൽ ആയിരുന്ന ജനതയെ സ്വാമി വിവേകാനന്ദൻ
തട്ടിയുണർത്തി -ഡോ.വി.പി. ജോയി ...... അരുണാപുരം ശ്രീരാമകൃഷ്ണാശ്രമത്തിൽ സ്വാമി വിവേകാനന്ദ ജയന്തി സമ്മേളനം നടത്തി
സുനിൽ പാലാ
ഉറക്കത്തിൽ ആയിരുന്ന ജനതയെ സ്വാമി വിവേകാനന്ദൻ
തട്ടിയുണർത്തിയതായി
മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി പറഞ്ഞു. ശ്രീരാമകൃഷ്ണനിൽ നിന്ന് ലഭിച്ച ദിവ്യത്വമാണ് വിവേകാനന്ദസ്വാമികൾ
നമുക്ക് പകർന്ന് നൽകിയിതെന്നും
അദ്ദേഹം പറഞ്ഞു.
അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത
കോളേജിൽ നടന്ന സ്വാമി വിവേകാനന്ദ ജയന്തി സമ്മളനത്തിൽ
സന്ദേശം നൽകുകയായിരുന്നു ഡോ.ജോയി. ഉപനിഷത് തത്വങ്ങളെയാണ് വിവേകാനന്ദ സ്വാമികൾ അവിഷ്കരിച്ചത്.
പൂർണത എല്ലാവരിലും ഉണ്ട്. ഇത്തരം മഹത്തായ സത്യങ്ങളെ വിദ്യാഭ്യാസത്തിലൂടെ സാമാന്യ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് വിവേകാനന്ദ സ്വാമികൾ ചെയ്തതെന്നും ഡോ.വി.പി. ജോയി കുട്ടിച്ചേർത്തു.
അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി
വീതസംഗാനന്ദ മഹാരാജ് അദ്ധ്യക്ഷനായി. വാഴൂർ എൻഎസ്എസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ ടി.വി.മുരളീവല്ലഭൻ, നിർമ്മല കോളേജ് സംസ്കൃത വിഭാഗം അദ്ധ്യാപകൻ ഡോ.പി.ബി.സനീഷ് എന്നിവർ സംസാരിച്ചു.
0 Comments