കടുത്തുരുത്തി മൈക്കിൾസ് സ്കൂളിലെ വാർഷികാഘോഷ പരിപാടികളും, ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ മാനേജർ ഫാദർ തോമസ് ആനിമൂട്ടിലിന്റെ അധ്യക്ഷതയിൽ ഡി ഫോർ ഡാൻസ് ഫെയിം ബോണി മാത്യു ഉദ്ഘാടനം ചെയ്തു.
കോട്ടയം അതിരൂപത എഡ്യൂക്കേഷണൽ കോർപ്പറേറ്റ് സെക്രട്ടറി ഫാദർ തോമസ് പുതിയ കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തുകയും വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ പ്രകാശനം ചെയ്യുകയും ചെയ്തു.
ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ജെയിംസ് എം യു, സാബി ജേക്കബ്, സോഫി കെ ടി, സിസ്റ്റർ ലൂസി എസ് ജെ സി, സിനി റ്റി ജോസ് എന്നിവർക്ക് സ്കൂൾ മാനേജ്മെന്റും, അധ്യാപകരും, വിദ്യാർത്ഥികളും, മാതാപിതാക്കളും ചേർന്ന് യാത്രയയപ്പും നൽകി. അധ്യാപകരുടെ ജീവചരിത്രം ഉൾപ്പെടുന്ന ഹൃദയസ്പർശിയായ വീഡിയോ അവതരണവും യാത്രയയപ്പ് പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, സിസ്റ്റർ സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ കൗൺസിലർ സിസ്റ്റർ സൗമി എസ് ജെ സി, സ്കൂൾ പ്രിൻസിപ്പാൾ സീമ സൈമൺ, പ്രധാന അധ്യാപിക സുജാ മേരി തോമസ്, പിടിഎ പ്രസിഡന്റ് എബി കുന്നശ്ശേരി, അധ്യാപകൻ ജോസ് എം മാത്യു, വിദ്യാർത്ഥി പ്രതിനിധി എഡ്വിൻ കെ ബിജു എന്നിവർ പ്രസംഗിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തെ ഏകോപിപ്പിച്ച് സ്കൂളിലേക്ക് സ്കൂൾ വാഹനം സ്പോൺസർ ചെയ്ത പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ, ജോയ് മണലേൽ, ജയകൃഷ്ണൻ കെ, മനോജ് ജോസഫ് എന്നിവരെ പൊന്നാടയണിയിച്ച് ഫാദർ തോമസ് ആനിമൂട്ടിൽ ആദരിച്ചു.
ജോൺ ലിവിങ്സ്റ്റൺ ആൻഡ് ടീം നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും, വൈറൽ ഗായിക അതുല്യ പ്രശാന്തിന്റെ ഗാനാലാപനവും, മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു.
യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾ നിരവധി കലാപരിപാടികളും വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.
0 Comments